ഡൽ­ഹി­യിൽ കനത്ത മൂ­ടൽ മഞ്ഞ്


ന്യൂഡൽഹി : മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ 22 ട്രെയിനുകൾ റദ്ദാക്കി. മഞ്ഞിനെ തുടർന്നു കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. 40 സർവീസുകളാണ് ഇതുമൂലം വൈകുന്നത്. മൂന്ന് സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു. ഉത്തരേന്ത്യയും കാശ്മീർ താഴ്‌വരയും അതിശൈത്യത്തിന്‍റെ പിടിയിലാണ്. 

ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിനെ തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ജനുവരി 14 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം  ഏതാനും ദിവസം കൂടി മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed