എസ്ബിഐ മിനിമം ബാലൻസ് പരിധി കുറച്ചേക്കും
മുംബൈ : സർക്കാരിൽ നിന്നുള്ള സമർദ്ദത്തെതുടർന്ന് േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി പുനഃപരിശോധിക്കുന്നു. അക്കൗണ്ടിൽ നിലനിർത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്. 25 രൂപ മുതൽ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതൽ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

