ആർകെ നഗറിലെ വി­ജയം പണക്കൊ­ഴു­പ്പിൽനേ­ടി­യതാ­ണെ­ന്ന് കമൽഹാ­സൻ


ചെന്നൈ : ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരന്റെ വിജയം പണക്കൊഴുപ്പിൽ നേടിയതാണെന്ന് കമൽഹാസൻ. തമിഴ്്വാരികയിലെ പ്രതിവാര പംക്തിയിലാണ് ദിനകരനെ പേരെടുത്ത് പരാമർശിക്കാതെ കമൽ രൂക്ഷ വിമർശം നടത്തിയത്. തന്റെ വിജയം ദഹിക്കാത്തതിനാലാണ് കമൽ ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരൻ പ്രതികരിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുക വഴി ആർ.കെ നഗറിലെ വോട്ടർമാരെ കമൽ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ദിനകരൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed