‘ഗോ­ദയെ­ കാ­ത്ത് ’ ഇന്ന് ബഹ്‌റൈ­നും


മനാമ : കേരള സംഗീത നാടക അക്കാദമി, ലോക കേരള സഭ 2018ന്റെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ ഇന്ന് അരങ്ങേറുന്ന ‘ഗോദയെ കാത്ത്’ എന്ന നാടകത്തെ ഏറെ പ്രതീക്ഷകളോടെയാണ് ബഹ്റൈനിലെ നാടകപ്രേമികളും, കലാസ്വാദകരും നോക്കി കാണുന്നത്. തീയറ്റർ ഓഫ് അബ്സേർഡ് അഥവാ അസംബന്ധ നാടക സങ്കേതം എന്ന രചനാ രീതിയുടെ തുടക്കമായി വിലയിരുത്തപ്പെടുന്ന ‘ഗോദയെ കാത്ത്’ എന്ന നാടകം ഒരു ദുരന്ത ബോധം അടിസ്ഥാന ഭാവം സൃഷ്ടിക്കുന്ന ‘ട്രാജിക് കോമഡിയാണ്’. ചിരിച്ചു കൊണ്ട് വിലപിക്കുന്ന അർത്ഥശൂന്യമായ ഭാഷണങ്ങളിലൂടെ സംവേദിക്കുന്ന കുറേ മനുഷ്യരുടെ വിരസതയുടേയും വേദനയുടേയും ഭീതിയുടേയും സ്നേഹത്തിന്റേയും നിസ്സഹായതയുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിന്റെയും ചിത്രം വരച്ചിടുന്ന ഈ നാടകത്തിൽ ബഹ്‌റൈനിലെ നിരവധി കലാകാരന്മാരാണ് അണിനിരക്കുന്നത്. 

ദിനേശ് കുറ്റിയിൽ, ശിവകുമാർ കൊല്ലറോത്ത്, ശിവകുമാർ കുളത്തൂർ പുഴ, അനീഷ് റോൺ, ശ്രീഹരി രാജീവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. സാം കുട്ടി പട്ടം കരി (ലൈറ്റ് ഡിസൈൻ), ബിജു എം. സതീഷ്‌, ഹീരാ ജോസഫ് (രംഗപടം), നീതീഷ് പൂക്കാട് (േസ്റ്റജ് പ്രോപ്പർട്ടി), പുനലൂർ രവി (മെയ്ക്കപ്പ്), നന്ദകുമാർ വി.പി (സ്റ്റിൽസ്), മോഹൻ രാജ് പി.എൻ (സംഗീത നിയന്ത്രണം), ശ്രീജിത്ത് ഫറോഖ്, പ്രദീപ് പത്തേരി (രംഗസജ്ജീകരണം) എന്നിവരാണ് നാടകത്തിന്റെ അണിയറ പ്രവർത്തകർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed