2 ജി­ കേ­സ് : മന്മോ­ഹൻ സി­ങ്ങിന് രാ­ജയു­ടെ­ കത്ത്


ന്യൂഡൽഹി : 2ജി അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട എ രാജ മന്മോഹൻ സിങ്ങിന് കത്തയച്ചു. താങ്കൾക്ക് എന്നെ പിന്തുണയ്ക്കാൻ കഴിയാതിരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്ന് രാജ കത്തിൽ പറയുന്നു. 2 ജി കേസുമായി ബന്ധപ്പെട്ട സത്യം പുറത്തുവന്ന സാഹചര്യത്തിൽ ഇതുവരെ താങ്കൾക്ക് നൽകാൻ കഴിയാതിരുന്ന പിന്തുണ ഇനിയെങ്കിലും എനിക്ക് നൽകൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഇന്ന് കുറ്റവിമുക്തനാണ്. ഞാൻ വിശ്വസ്തത പുലർത്തിയിരുന്നുവെന്ന് താങ്കൾ തിരിച്ചറിയുമെന്ന് കരുതുന്നു. 2 ജി അഴിമതിക്കേസിൽ യു.പി.എ സർക്കാരിന് വലിയ വില നലൽകേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏഴുവർഷം നഷ്ടപ്പെട്ടു. 

15 മാസം എനിക്ക് ജയിലിൽ കഴിയേണ്ടിവന്നു. കേസിന്റെ വിചാരണയ്ക്കിടെ താങ്കൾക്ക് വ്യക്തിപരമായ വിഷമം അനുഭവിക്കേണ്ടിവന്നുവെന്ന് കരുതുന്നില്ല രാജ കത്തിൽ പറയുന്നു. യു.പി.എ സർക്കാരിനെ പിടിച്ചുലച്ച കേസായിരുന്നു 2 ജി അഴിമതിക്കേസ്. 

കേസിൽ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി സെയ്നി ഡി.എം.കെ നേതാവ് എ രാജ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനു പിന്നാലെ 2017 ഡിസംബർ 26നാണ് മന്മോഹൻ സിങ്ങിനുള്ള കത്ത് എ രാജ എഴുതിയത്. രാജകുറ്റവിമുക്തനാക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും താങ്കൾക്ക് പുതുവത്സരാശംസ നേരുന്നുവെന്നും രാജയ്ക്കെഴുതിയ മറുപടിക്കത്തിൽ മന്മോഹൻസിങ് വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed