ഗു­ജറാ­ത്തിൽ ശരി­ക്കും വി­ജയി­ച്ചത് കോ­ൺ­ഗ്രസ്-: ശി­വസേ­ന


മുംബൈ : ബി.ജെ.പി കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡൽ തകർന്നടിഞ്ഞതായി ശിവസേന. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ ശിവസേനയുടെ മുഖപത്രമായ സാംനയിൽ ശിവസേന മേധാവി സഞ്ജയ് റാവത്ത് ആണ് പരാമർശം നടത്തിയത്. ഗുജറാത്തിൽ വൈകാരിക വിഷയങ്ങളും ഹിന്ദു മുസ്്ലീം പ്രശ്നങ്ങളുമാണ് ബി.ജെ.പി പ്രചാരണായുധമാക്കിയത്. എന്നാൽ, 2 വർഷം കൊണ്ട് നേടിയ വികസനത്തെ പറയാൻ ഒരു നേതാക്കൾക്കും സാധിച്ചില്ലെന്നും അദ്ദേഹം സാംനയിൽ ആരോപിച്ചു. ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം. 

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്നും മുഖപത്രത്തിൽ പറയുന്നു. ഗുജറാത്തിൽ ബി.ജെ.പി നേടിയ വിജയത്തെക്കാൾ ചർച്ച ചെയ്യപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ കഴിവിനെ കുറിച്ചാണ്. ഗുജറാത്തിൽ ശരിക്കും വിജയിച്ചത് കോൺഗ്രസ് ആണെന്നും അധികാരത്തിൽ എത്തുകയെന്നത് വലിയ കാര്യമൊന്നുമല്ല. കോൺഗ്രസ്സും 20 വർഷത്തോളം ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടിയാണ്. കോൺഗ്രസ് ഇപ്പോൾ പരാജയപ്പെട്ടിരിക്കാം. എന്നാൽ, ബി.ജെ.പിയെ എതിർത്ത് കനത്ത പോരാട്ടം കാഴ്ചവെക്കാൻ ഇവർക്കായെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed