പു​­​തി​­​യ പാ​­​ർ​­ട്ടി­ രൂ​­​പീ​­​ക​രി​­​ക്കാ­നൊ­രു­ങ്ങി­ ശ​ര​ദ് യാ​­​ദ​വ്


പാറ്റ്ന : ജെ.ഡി.യുവിന്‍റെ ഒൗദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നം നിതീഷ് കുമാർ പക്ഷത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു നൽകിയതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങി വിമത ജെ.ഡി.യു നേതാവ് ശരദ് യാദവ്. ഗുജറാത്ത് തിരഞ്ഞെടുപ്പിനുശേഷം പുതിയ രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് ശരദ് യാദവ് അറിയിച്ചു. 

ഭാരതീയ ട്രൈബൽ പാർട്ടി എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. എന്നിരുന്നാലും, ശരദ് യാദവ് പക്ഷത്തിനൊപ്പമുള്ള ഏക എം.എൽ.എ ഗുജറാത്തിൽനിന്നുള്ള ഛോട്ടു വസാവ പുതിയ പാർട്ടിയുടെ ബാനറിലായിരിക്കും ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും വിമതപക്ഷ ജനറൽ സെക്രട്ടറിൽ അരുൺ ശ്രീവാസ്തവ അറിയിച്ചു. ഓട്ടോ റിക്ഷാ ചിഹ്നത്തിൽ കോൺ‍ഗ്രസ്സുമായി സഖ്യം രൂപീകരിച്ചാണ് വസാവ മത്സരിക്കുന്നത്.  ഇതോടെ നിതീഷ് കുമാറും ശരദ് യാദവും തമ്മിൽ ഒൗദ്യോഗികമായി പിരിയുകയാണെന്നുറപ്പായി. കോൺഗ്രസ്− ആർ.‍ജെ.‍ഡി ജെ.ഡി.യു നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ മത്സരിച്ച് ബിഹാറിൽ ഭരണം നേടി സർക്കാർ രൂപീകരിച്ചശേഷം, നിതീഷ് ബി.ജെ.പിയുമായി കൂട്ടുകൂടി പുതിയ മന്ത്രിസഭ ഉണ്ടാക്കിയതോടെയാണ് ശരദ് യാദവ് നിതീഷുമായി ഭിന്നിപ്പ് ഉടലെടുത്തത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed