വോ​­​ട്ടേ​­​ഴ്സ് ര​ജി​­​സ്ട്രേ​­​ഷ​ൻ : തി​­​ര​ഞ്ഞെ​­​ടു​­​പ്പ് ക​മ്മീ​­​ഷ​നും ഫേ​­​സ്ബു​­​ക്കും കൈ​­​കോ​­​ർ​­ക്കു​­​ന്നു­


ന്യൂഡൽഹി : തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫേസ്ബുക്കുമായി കൈകോർക്കുന്നു. ഇന്ത്യയിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ബോധവൽക്കരിക്കാനാണ് പുതിയ പദ്ധതി. പുതിയ നടപടി പ്രകാരം, നവംബർ 28നും ഡിസംബർ 31നും ഇടയിൽ 18 വയസ്സ് തികയുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷനെത്തും.

കൂടാതെ, ഉപയോക്താക്കളുടെ പ്രൊഫൈലിൽ രജിസ്റ്റർ ടു വോട്ട് എന്നൊരു ലിങ്ക് പ്രത്യക്ഷപ്പെടും. നവംബർ 30ന് 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് വോട്ടർ രജിസ്ട്രേഷനുള്ള റിമൈൻഡറും ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ബട്ടൺ ക്ലിക്ക് ചെയ്താൽ ദേശീയ വോട്ടേഴ്സ് സർവ്വീസ് പോർട്ടലിലേക്കെത്തുകയും നിർദ്ദേശങ്ങൾക്കനുസരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യാം. എല്ലാ വിഭാഗം ജനങ്ങളെയും ഫേസ്ബുക്ക് വഴി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധിപ്പിക്കുന്നതിനാണ് നടപടി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed