ബി­.സി­.ഐ.സി­.എ.ഐ ആഗോ­ള സമ്മേ­ളനം ഡി­സംബർ 1, 2 തീ­യതി­കളി­ൽ


മനാമ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ബി.സി.ഐ.സി.എ.ഐ) ബഹ്‌റൈൻ ചാപ്റ്റർ അന്താരാഷ്ട്ര വാർഷിക സമ്മേളനം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടൽ ആൻഡ് സ്പായിൽ നടത്തും. വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പ് മന്ത്രി സയീദ് അൽ സയാനിയുടെ നേതൃത്വത്തിലാണ് ‘ട്രാൻസ്‌ഫോർമിംഗ് ഓപ്പർച്യൂണിറ്റീസ് ഓൺ റിയാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി കോൺഫറൻസ് നടക്കുന്നത്. ഗൾഫ് കോപ്പറേഷൻ കൗൺസിലിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമായി 400−ലേറെ പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 17 പ്രഭാഷകർ ക്ലാസുകൾ നയിക്കും. സമ്മേളനം ബി.സി.ഐ.സി.എ.ഐയ്ക്ക് ഒരു നാഴികക്കല്ലായിരിക്കുമെന്ന് ചെയർമാൻ സി.എ ഉദയ ഷാൻബാഗ് പറഞ്ഞു.

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് കോർപ്പറേറ്റ് ലോകത്തിന്റെ നട്ടെല്ലാണെന്നും, കൂടാതെ ബി.സി.ഐ.സി.എ.ഐ അംഗങ്ങളുടെ പ്രവർത്തനങ്ങൾ വർഷങ്ങളായി രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്നതായും ബി.സി.ഐ.സി.എ.ഐ വൈസ് ചെയർമാൻ എസ്. ശ്രീധർ പറഞ്ഞു. സ്പോൺസർമാരോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed