എ.എ.പിക്ക് ആദായ നികുതി വകുപ്പിെൻ്റ നോട്ടീസ് : 30 കോടി നികുതി അടയ്ക്കണം
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിെൻ്റ ആം ആദ്മി പാർട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 30 കോടി രൂപ നികുതിയടക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുക്കുന്നത്. ഡിസംബർ ഏഴിന് മുന്പ് പണം അടയ്ക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2014−-15 കാലഘട്ടത്തിൽ എ.എ.പിക്ക് ലഭിച്ച സംഭാവനകൾ നിയമം ലംഘിച്ചാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടിക്കുള്ള സംഭവനയല്ലാത്തതിനാൽ നികുതി നൽകണം എന്നാണ് ഉത്തരവ്. ഉറവിടം വെളിപ്പെടുത്താൻ ഇതുവരെ 34 അവസരങ്ങളാണ് പാർട്ടിക്ക് നൽകിയതെന്നും എന്നാൽ അന്വേഷണത്തെ വഴി തിരിച്ചുവിടുകയും ആരോപണങ്ങൾ ഉന്നയിക്കുകയുമായിരുന്നു എ.എ.പി നേതാക്കളെന്നും ആദായനികുതി വകുപ്പ് ആരോപിച്ചു.
എ.എ.പി രൂപീകരിച്ച് അഞ്ച് വർഷം പൂർത്തികരിച്ചതിന്റെ വാർഷികം മോടിയോടെ നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. അതേസമയം, പാർട്ടിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുരങ്കം വെക്കാനാണ് നികുതി വകുപ്പിെൻ്റ നടപടിയെന്ന് അരവിന്ദ് കേജരിവാൾ ആരോപിച്ചു.


