രാജ്യത്ത് സ്മാർട്ട് ട്രാഫിക് ലൈറ്റുകൾ കൊണ്ടുവരാൻ തീരുമാനം


മനാമ : ഏതാനും വർഷങ്ങൾക്കുള്ളിൽ ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകൾ സ്മാർട്ട് ആക്കാനൊരുങ്ങി മന്ത്രാലയം. സ്മാർട്ട്  സംവിധാനം നിലവിൽ വന്നാൽ, ട്രാഫിക് ലൈറ്റുകൾ റെഡ് സിഗ്നൽ വീഴുന്നതിന് മുന്പ് വാഹനങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയും അവയുടെ വേഗത കുറയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.
 
 
എന്നാൽ ഇത്തരം സിഗ്നലുകൾ സ്വീകരിക്കുന്ന തരത്തിലുള്ള സാങ്കേതികത്വം ഉള്ള വാഹനങ്ങൾൾക്ക് മാത്രമേ സ്മാർട്ട് ട്രാഫിക് ലൈറ്റുകൾ പ്രയോജനപ്പെടുത്താനാകൂ എന്ന് സെൻട്രൽ ഇൻഫോമാറ്റിക്സ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് സൽമാൻ ബിൻ മൊഹമ്മദ് അൽ ഖലീഫ അറിയിച്ചു. പുതിയ ചില കാറുകളിൽ മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ഉള്ളത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed