മൂടൽ മഞ്ഞ് : എട്ട് ട്രെയിനുകൾ രണ്ട് മാസത്തേയ്ക്ക് റദ്ദാക്കി
ലഖ്നൗ : കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് എട്ട് ട്രെയിനുകൾ രണ്ട് മാസത്തേക്ക് റദ്ദാക്കിയതായി വടക്ക്−കിഴക്കൻ റെയിൽവേ അധികൃതർ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി 13 വരെ ആഗ്ര-ഇന്‍റർസിറ്റി, ലഖ്നൗ-ആഗ്ര എക്സ്പ്രസ്, ലഖ്നൗ−-അനന്ത് വിഹാർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. കാഴ്ച തീരെ മങ്ങുന്ന പുലർച്ചെ സമയങ്ങളിലെ ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നത് പതിവാണ്. വരും ദിവസങ്ങളിലും ചില ട്രെയിനുകളുടെ സർവ്വീസ് മുടങ്ങിയേക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വടക്ക്−കിഴക്കൻ മേഖലയിൽ സർവ്വീസ് നടത്തുന്ന നിരവധി ട്രെയിനുകൾ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു.


