ബി­.ജെ­.പി­യെ­ തോ­ൽപ്പി­ക്കാൻ ഏത് പാ­ർട്ടി­ക്കും വോ­ട്ട് ചെ­യ്യും : കേജ്‌രി­വാൾ


ന്യൂഡൽഹി : ഗുജറാത്തിൽ ബി.ജെ.പിയെ പരാജയപ്പെടു ത്താൻ ഏത് പാർട്ടിക്കും വോട്ട് ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്്രിവാൾ. എന്തായാലും ബി.ജെ.പി പരാജയപ്പെടണമെന്നും കേജ്്രിവാൾ പറഞ്ഞു. ഡൽഹി രാംലീലാ മൈതാനത്ത് നടന്ന ആംആദ്മി പാർട്ടി ദേശീയ കോൺഫറൻസിലായിരുന്നും കേജ്്രിവാളിന്റെ ആഹ്വാനം. എ.എ.പിയുടെ അഞ്ചാം ജന്മദിനത്തിന്റെ ഭാഗമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. 

എ.എ.പി ജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് എ.എ.പിക്ക് വോട്ട് ചെയ്യാം. മറ്റുള്ളവർക്ക് സാധ്യതയുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യാം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ നിങ്ങൾ വിജയ സാധ്യതയുള്ള ഏതെങ്കിലും പാർട്ടികൾക്കോസ്ഥാനാർത്ഥികൾക്കോ വോട്ട് നൽകണമെന്ന് ജനങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed