സി​­​.പി​­​.എ​മ്മി​­​ന്‍റെ­ ര​ജി​­​സ്ട്രേ​­​ഷ​ൻ റ​ദ്ദാ​­​ക്ക​ണ​മെ​­​ന്ന്­ ഹ​ർ​­ജി­


ന്യൂഡൽഹി : സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാർട്ടി പദവിയും രജിസ്ട്രേഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ജോജോ ജോസ് എന്നയാളാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.  സി.പി.എമ്മിന്‍റെ ഭരണഘടന ഇന്ത്യൻ ഭരണഘടനയുമായി പൂർണമായി കൂറു പുലർത്തുന്നില്ലെന്നാണ് ഇയാൾ ഹർജിയിൽ ഉന്നയിച്ചിട്ടുള്ള വാദം. തെറ്റായ കാര്യങ്ങൾ ഉയർത്തിയും വ്യാജമായ രേഖകൾ കാട്ടിയുമാണ് സി.പി.എം രജിസ്ട്രേഷൻ നേടിയെടുത്തത്. നിയമവിരുദ്ധ കാര്യങ്ങൾക്കായാണു സി.പി.എം രൂപീകരിച്ചിരിക്കപ്പെട്ടതെന്നും ഹർജിക്കാരൻ വാദിക്കുന്നു. സി.പി.എമ്മിന്റെ രജിസ്ട്രേഷൻ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ അപേക്ഷ 2016 ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്ന വാദന്യായങ്ങൾ പരിഗണിക്കാതെയാണു തിരഞ്ഞെടുപ്പ് കമ്മീഷൻ അതീ തള്ളിയതെന്നാണീ ഹർജിയിൽ പറയുന്നത്. 

1989 സപ്റ്റംബറിൽ സി.പി.എം പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ നൽകിയ രേഖകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആക്ടിംഗ് ചീഫ് ജസ്റ്റീ സ് ഗീത മിത്തൽ‍, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചിന് മുന്പാകെ വന്ന ഹർജി അടുത്ത മാർച്ച് 28ന് വാദം കേൾക്കാനായി മാറ്റി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed