അടുത്ത തിരഞ്ഞെടുപ്പിൽ മത്സരം മോഡിയും ജനങ്ങളും തമ്മിൽ : അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി : 2019ലെ തിരഞ്ഞെടുപ്പിൽ മോഡിയും ജനങ്ങളും തമ്മിലാണ് മത്സരിക്കാൻ പോകുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ മൂലം ജനങ്ങൾ വലയുകയാണെന്നും കെജ്്രിവാൾ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രചാരണവേളയിൽ സംസാരിക്കുന്പോഴായിരുന്നു കെജ്രിവാൾ മോഡിക്കും കേന്ദ്ര സർക്കാരിനും എതിരെ ആഞ്ഞടിച്ചത്. ചടങ്ങിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിയും കേന്ദ്ര സർക്കാരിനെതിരെ വി
മർശനമുന്നയിച്ചു.
പദ്മാവതിയുടെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചും ഗോവധ നിരോധനം ഏർപ്പെടുത്തിയും ജനങ്ങൾക്കിടിയിൽ സ്ഥാനം നേടാം. എന്നാൽ ജനജീവിതത്തിന് തടസ്സങ്ങൾ നേരിടുന്ന പ്രവൃത്തികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ ജനങ്ങൾ അത് സഹിക്കാൻ തയ്യാറാകില്ല. ജനങ്ങൾ അതിനെതിരെ പ്രതികരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
മമതാ ബാനർജിയുമായി ചേർന്ന് അടുത്ത തിരഞ്ഞെുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്നും അത് നരേന്ദ്ര മോഡിക്ക് വലിയ തിരിച്ചടിയാകുമെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


