ബ്രേവ് 2018ന് ആതി­ഥേ­യത്വം വഹി­ക്കു­ന്നത് പു­തി­യ രാ­ജ്യങ്ങൾ


മനാമ : യൂറോപ്പ്, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങൾ അടുത്ത വർഷത്തെ ചാന്പ്യൻഷിപ്പിന് ആതിഥ്യമരുളുമെന്ന് ബ്രേവ് കോംപറ്റ് ഫെഡറേഷൻ പ്രസിഡണ്ട് മുഹമ്മദ് ഷാഹിദ് വ്യക്തമാക്കി. ബ്രേവ് കോംപറ്റ് ഫെഡറേഷൻ താരങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്നും, മിക്സഡ് മാർഷ്യൽ ആർട്സ് ദേശീയതയുടേയും ഭാഷയുടേയും തടസ്സങ്ങളെ മറികടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും, ഇത്തരം ആയോധന കലകൾ ലോകത്തെന്പാടുമുള്ള അത്ലറ്റുകളെ ഒരുമിപ്പിക്കുന്നുവെന്നും മിക്സഡ് മാർഷ്യൽ ആർട്സ് ആഗോളവത്കരിക്കാനുള്ള പ്ലാറ്റ്ഫോമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും കായിക ഇനങ്ങളിലൂടെ സാമൂഹികവും സാംസ്കാരികവുമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ ബ്രേവ് ലക്ഷ്യമിടുന്നതായും മുഹമ്മദ് ഷാഹിദ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടനയുടെ സാമൂഹ്യ പ്രസക്തി ഉയർത്തിക്കാട്ടുന്നതിൽ പ്രൊമോഷൻ വൻ വിജയമായിരിക്കുമെന്ന് ഷാഹിദ് പറയുന്നു. കായിക ഇനങ്ങൾക്കുള്ള മൂല്യം സൃഷ്ടിക്കൽ, കായികരംഗത്തെ ആഗോളവത്ക്കരണം എന്നിവ പ്രധാന ലക്ഷ്യമായിരിക്കും. 

2018ലെ ഐ.എം.എം.എ.എഫ് ലോക ചാന്പ്യൻഷിപ്പിന് ബഹ്‌റൈൻ ആതിഥ്യമരുളുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തിനിടെ ആറ് രാജ്യങ്ങളിലായി ബ്രേവ് കോംപറ്റ് ഫെഡറേഷൻ ഒന്പത് പരിപാടികളാണ് സംഘടിപ്പിച്ചത്. 32 രാജ്യങ്ങളിൽ നിന്നുള്ള 135 അത്ലറ്റുകൾ ചാന്പ്യൻഷിപ്പുകളിൽ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed