പദ്മാ­വതി­യെ­ ഇരു­കൈ­യും നീ­ട്ടി­ സ്വീ­കരി­ക്കു­മെ­ന്ന് മമതാ­ ബാ​​​​­​​​​ന​ർ​­ജി­


കൊൽക്കത്ത : പദ്മാവതി സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങി ബംഗാൾ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് ബോളിവുഡ് സിനിമ പദ്മാവതിക്ക് പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാൻ തയ്യാറാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബൻസാലിയെയും പദ്മാവതി ടീമിനെയും ബംഗാൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുക്കമാണെന്നും മമത ബാനർജി പറഞ്ഞു.  

ചിത്രത്തിന്‍റെ പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കി നൽകും. ബംഗാൾ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിർവ്വഹിക്കുമെന്നും അവർ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ സംസാരിക്കവേ ആയിരുന്നു മമതയുടെ പ്രസ്താവന. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചിത്തഭ്രമക്കാരനാണെന്നും മമത പറഞ്ഞു. ബംഗാളിൽ നിക്ഷേപം നടത്താൻ കന്പനികളെ മോദി സർക്കാർ അനുവദിക്കുന്നില്ലെന്നും അവർ‌ ആരോപിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed