നരേന്ദ്ര മോഡിയുടെ കെട്ടിപ്പിടുത്ത നയതന്ത്രം പരാജയപ്പെടുന്നെന്ന് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : ലഷ്‍കറെ തൊയ്ബ തലവനായ ഹാഫിസ് സയ്യിദിന്റെ ജയിൽ മോചനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. ലഷ്‌കർ ഈ തയ്ബ തലവന്‍ ഹഫീസ് സയീദിനെപ്പോലെയുള്ള കൊടും ഭീകരന്റെ മോചനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കെട്ടിപ്പിടുത്ത നയതന്ത്രത്തിന്റെ പരാജയമാണെന്ന് രാഹുൽഗാന്ധിയുടെ പരിഹാസം. ശനിയാഴ്ച ഒരു ട്വീറ്റിലൂടെയാണ് രാഹുൽ മോഡിയെ പരിഹസിച്ചത്.
പാകിസ്ഥാൻ സൈന്യം ഭീകര സംഘടനകൾക്ക് സാന്പത്തിക സഹായം നല്‍കുന്നത് തടയുന്ന ബില്ല് അമേരിക്ക കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. എന്നാൽ അതിൽ ലഷ്‍കറെ തൊയ്ബയെ കുറിച്ചൊരു പരാമർശവും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ രാഹുൽ ഗാന്ധി വിമർശിച്ചത്. കൂടുതൽ ആലിംഗനങ്ങൾ തുടരട്ടെ എന്നെഴുതിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് അവസാനിപ്പിച്ചത്.
2008 ലെ മുംബൈ സ്‌ഫോടനകേസിന്റെ മുഖ്യ സൂത്രധാരകനാണ് ഹാഫിസ് സയീദ്. വെള്ളിയാഴ്ചയാണ് പാകിസ്ഥാൻ സർക്കാർ സയീദിനെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിക്കുന്നത്.


