പദ്മാ­വതി­യെ­ അനു­കൂ­ലി­ച്ചാൽ‍ മമതയ്ക്ക് ശൂ­ർ‍­പണഖയു­ടെ­ ഗതി­വരു­മെ­ന്ന് ബി­.ജെ­.പി­ നേ­താവ്


കൊൽക്കത്ത : വിവാദ ചിത്രം പദ്മാവതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ശൂർപണഖയുടെ ഗതി നേരിടേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് സൂരജ് പാൽ അമു.

ഹിന്ദു സംഘടനകളുടെ പ്രതിഷേധം നേരിടുന്ന ചിത്രത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് മമതയ്ക്കെതിരെ ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്.പദ്മാവതി സിനിമയെയും അണിയറ പ്രവർത്തകരെയും സംസ്ഥാനത്തേത്ത് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചിരുന്നു.

ശൂർപണഖയെ പോലെ ദുരുദ്ദേശമുള്ള ചില വനിതകൾ ഉണ്ട്. മൂക്ക് മുറിച്ച് കളഞ്ഞാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്. ഇത് മമതാ ബാനർജി മറക്കരുതെന്ന് സൂരജ് താക്കീത് ചെയ്തു. ദീപിക പദുകോണിന്റേയോ സഞ്ജയ് ലീലാ ബൻസാലിയുടേയോ തല കൊയ്യുന്നുവർക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്യുമെന്ന് നേരത്തെ സൂരജ് പാൽ അമു പ്രഖ്യാപിച്ചിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed