തേജ് പ്രതാപ് യാ­­­ദവി­­­നെ­­­ തല്ലു­­­ന്നയാ­­­ൾ‍­­ക്ക് ഒരു­­­ കോ­­­ടി­­­ പാ­­­രി­­­തോ­­­ഷി­­­കം : അച്ചടക്ക നടപടി­­­യു­­­മാ­­­യി­­­ ബി­­­.ജെ­­­.പി­­­


പട്‌ന : ആർ.ജെ.ഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെ തല്ലുന്നയാൾ‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്. ബിഹാർ‍ ഉപമുഖ്യമന്ത്രി സുശീൽ‍ കുമാർ‍ മോദിക്കെതിരെയുള്ള പരാമർ‍ശത്തിന്റെ പേരിലാണ് തേജ് പ്രതാപിനെതിരെ അക്രമത്തിന് ആഹ്വാനവുമായി ബി.ജെ.പി നേതാവ് അനിൽ‍ സാഹ്നി രംഗത്തെത്തിയത്

തേജ് പ്രതാപ് യാദവിനെ തല്ലുന്ന ആർ‍ക്കും ഞങ്ങൾ‍ ഒരു കോടി രൂപ നൽ‍കും. ആർ‍.ജെ.ഡി നേതാവ് ബഹുമാനപ്പെട്ട നമ്മുടെ ഉപമുഖ്യമന്ത്രിയെയാണ് അപമാനിച്ച
ത്. അതേ നാണയത്തിൽ‍ അയാൾ‍ക്കും മറുപടി നൽ‍കേണ്ടതുണ്ട്. സാഹ്നി പറഞ്ഞു. കൂടാതെ സുശീൽ‍ജിയോട് മാപ്പുപറയാൻ തയ്യാറാകുന്നവിധം തേജ് പ്രതാപിനെ സമ്മർ‍ദത്തിലാക്കാനും തങ്ങൾ‍ ആലോചിക്കുന്നുണ്ടെന്ന് സാഹ്നി കൂട്ടിച്ചേർ‍ത്തു.

പ്രസ്താവന വിവാദമായതോടെ ബി.ജെ.പി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. സാഹ്നി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. പാർ‍ട്ടിക്ക് അതിൽ‍ പങ്കില്ലെന്നും വിവാദ പരാമർ‍ശത്തിൽ‍ ഖേദം പ്രകടിപ്പിക്കുന്നു, സാഹ്നിക്കെതിരെ പാർ‍ട്ടി അച്ചടക്ക ലംഘനത്തിന് നടപടി എടുക്കുമെന്നും ബി.ജെ.പി വക്താവ് സുരേഷ് രംഗ്ത പറഞ്ഞു.

സുശീൽ‍ കുമാർ‍ മോദിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് യാദവ് നൽ‍കിയ മറുപടിയായിരുന്നു സാഹ്നിയെ ചൊടിപ്പിച്ചത്. വിവാഹത്തിന് പോയാൽ‍ സുശീലിനെ വീട്ടിൽ‍ക്കയറി അടിക്കേണ്ടിവരുമെന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം. പ്രസ്താവനയ്‌ക്കെതിരെ സുശീൽ‍ കുമാർ‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രകോപനപരമായ വാക്കുകൾ‍ പറയുന്നതിൽ‍ നിന്ന് ലാലുപ്രസാദ് യാദവ് മകനെ വിലക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed