പടയൊ­­­രു­­­ക്കത്തി­­­നെ­­­തി­­­രാ­­­യ പ്രചാ­­­രണം അടി­­­സ്ഥാ­­­നരഹി­­­തമെ­­­ന്ന് ചെ­­­ന്നി­­­ത്തല


പത്തനംതിട്ട : ഓൺലൈൻ‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പടയൊരുക്കം ജാഥയുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം നഗരത്തിലെ ഗതാഗതകുരുക്കിൽ കുടുങ്ങി രണ്ട് വയസുകാരി മരിക്കാനിടയായ സംഭവത്തെ പടയൊരുക്കവുമായി ബന്ധിപ്പിച്ച് വാർത്ത നല്‍കിയിരിക്കുന്നതിന് എതിരെയാണ് ചെന്നിത്തലയുടെ പരാതി.

സംഭവത്തിന് പടയൊരുക്കവുമായി യാതൊരു ബന്ധവുമില്ലെന്നും അന്നേദിനം ജാഥയുടെ പര്യടനം ഇടുക്കി ജില്ലയിലായിരുന്നെന്നും ചെന്നിത്തല വിശദീകരിച്ചു. നവംബർ 21 നാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഐലിന്റെ മരണം സംഭവിക്കുന്നത്. ഗുളിക തൊണ്ടയിൽ കുടുങ്ങി അപകടാവസ്ഥയിലായ കുട്ടിയെ ഒരു സംഘടന നടത്തിയ പ്രകടനത്തിൽ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം തടസപ്പെട്ടു. 21ന് പടയൊരുക്കം ഇടുക്കി ജില്ലയിലാണ് പര്യടനം നടത്തിയിരുന്നത്. കോട്ടയം ജില്ലയിൽ പടയൊരുക്കം എത്തിയത് 22ാം തീയതിയായിരുന്നു. അതേസമയം, ചില ഓൺ‍ലൈൻ മാധ്യമങ്ങൾ പടയൊരുക്കത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നല്‍കുകയായിരുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡി.ജി.പിക്ക് കത്ത് നല്‍കിയത്. ചെന്നിത്തല പറഞ്ഞു.

പിഞ്ചുകുഞ്ഞിന്റെ ദാരുണമരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.തൊണ്ടയിൽ ഗുളിക കുടുങ്ങിയതിനെ തുടർന്നാണ് രണ്ട് വയസുകാരിയായ ഐലിന് ജീവൻ നഷ്ടപ്പെട്ടത്. കുട്ടിയുമായി മാതാപിതാക്കൾ ആശുപത്രിയിലേക്ക് പോയെങ്കിലും റോഡിൽ ട്രാഫിക് ബ്ലോക്ക് ആയതിനാൽ എത്തിച്ചേരാനായില്ല. തുടർന്ന് വഴിയിൽ വെച്ച് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചില പാർ‍ട്ടികളുടെ പ്രകടനങ്ങളും റോഡ് പണി നടന്നിരുന്നതുമാണ് ബ്ലോക്ക് സൃഷ്ടിച്ചതെന്ന് കുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed