രസഗു­ള ബംഗാ­ളിന് സ്വന്തം


കൊൽക്കത്ത : രസഗുള ബംഗാളിന് സ്വന്തം. രസഗുള തങ്ങളുടെ പരന്പരാഗത ഉൽപ്പന്നമാണെന്ന് കാട്ടി ഭൗമസൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ– ജി.ഐ) ലഭിക്കാൻ ബംഗാളും തൊട്ടടുത്ത സംസ്ഥാനമായ ഒഡീഷയും നടത്തിയ രണ്ടര വർഷത്തെ പേറ്റന്റ് യുദ്ധത്തിനൊടുവിലാണ് രസഗുള ബംഗാളിന്റെ സ്വന്തം മധുരമാണെന്നു തീർപ്പായത്. 1868ൽ നിബിൻ ചന്ദ്രദാസ് എന്നയാളാണ് ആദ്യമായി രസഗുള ഉണ്ടാക്കിയതെന്നായിരുന്നു ബംഗാളിന്റെ വാദം. ചെന്നൈയിൽ നിന്നുള്ള ജി.ഐ ടീം ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് തർക്കത്തിന് തീർപ്പുകൽപ്പിച്ചത്.  

ഭൗമസൂചിക  ഒരു ഉൽപ്പന്നത്തിന് അതിന്റെ ദേശപരമായ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരന്പരാഗത മേന്മയാലോ ലഭിക്കുന്നതാണ് ഭൗമ സൂചിക (ജിഐ) പദവി. പേറ്റന്റ് അധികൃതർ നൽകുന്ന ഈ പദവി ഉൽപ്പന്നത്തിന് കൂടുതൽ വില കിട്ടാനും വ്യാജന്മാരുണ്ടാകുന്നത് തടയാനും സഹായകമാകും. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed