നോ­ട്ട് നി­രോ­ധനം : മോ­ഡി­യെ­ തു­ഗ്ലക്കി­നോട് ഉപമി­ച്ച് യശ്വന്ത് സിൻഹ


അഹമ്മദാബാദ് : ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ വീണ്ടും രംഗത്ത്. 1000, 500 രൂപകൾ നിരോധിച്ച പ്രധാനമന്ത്രിയെ 14ാം നൂറ്റാണ്ടിലെ ഡൽഹി ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനോടാണ് യശ്വന്ത് സിൻഹ ഉപമിച്ചത്. 

തുഗ്ലക്കും 700 വർഷങ്ങൾക്ക് മുന്പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിൻഹ പരിഹസിച്ചു. സ്വന്തം കറൻസികൾ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുൽത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലർ പഴയ കറൻസികൾ നിലനിർത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തിൽ വരുത്തി. 

എന്നാൽ 700 വർഷം മുന്പ് ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് എന്ന സുൽത്താൻ പഴയ കറൻസി നിരോധിച്ചുകൊണ്ട് സ്വന്തം കറൻസി പുറത്തിറക്കി. അതുകൊണ്ട് 700 വർഷങ്ങൾക്ക് മുന്പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിൻഹ പരിഹസിച്ചു. അഹമ്മദാബാദിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു യശ്വന്ത് സിൻഹയുടെ വിമർശനം. 

എൻ.ഡി.എ സർക്കാരിന്റെ നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സന്പദ് വ്യവസ്ഥയിൽ വന്നു ചേർന്നതെന്നാണ് കണക്കുകളെങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിൻഹ കൂട്ടിച്ചേർത്തു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed