സിംബാ­ബ്‌വെ­ പ്രസി­ഡണ്ട് മു­ഗാ­ബെ­ സൈ­ന്യത്തി­ന്റെ­ പി­ടി­യി­ൽ


ഹരാരെ : സിംബാബ്്വെ വൈസ് പ്രസിഡണ്ട് എമേഴ്സൺ മുൻഗാഗ്വയെ പുറത്താക്കിയതിനെ തുടർന്ന് ഉടലെടുത്ത പ്രസിസന്ധി രൂക്ഷമാകുന്നു. മുൻഗാഗ്വയുടെ അടുത്ത അനുയായിയായ സൈനിക മേധാവി ജനറൽ കോൺ‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിൽ സൈനിക അട്ടിമറിക്ക് കളമൊരുങ്ങുകയാണ്. രാജ്യ തലസ്ഥാനത്തിനുള്ളിൽ വരെ സൈന്യം നിലയുറപ്പിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ ഓഫീസ് സൈന്യം കൈയടക്കി.

തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡണ്ട് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ പിടിയിലായി. ഇവർ സുരക്ഷിതരാണെന്ന് ചിവെങ്ക അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ചുറ്റുമുള്ള ക്രിമിനലുകളെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിനു സാധിക്കുന്നതോടെ രാജ്യത്തെ ക്രമസമാധാന നില സാധാരണനിലയിലേക്ക് എത്തും. ജനങ്ങൾക്കു നേരെ നടക്കുന്ന അനീതിയിൽ നിന്ന് അവരെ സംരക്ഷിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കി യാതൊരു തടസങ്ങളുമില്ലാതെ പ്രവർത്തിക്കുവാൻ സാഹചര്യമൊരുക്കുകയാണു തങ്ങളെന്നും സൈന്യം വ്യക്തമാക്കി.

മുൻഗാഗ്വയെ പുറത്താക്കിയതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുക്കുമെന്ന് സൈനിക മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വാസവഞ്ചനാക്കുറ്റം ആരോപിച്ചാണ് മുഗാബെ മൻഗാഗ്വയെ പുറത്താക്കിയത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed