ബഹ്‌റൈന് പുതിയ ഗിന്നസ് റെക്കോർഡ്
മനാമ : പ്രമേഹ രോഗത്തെക്കുറിച്ച് ഏറ്റവും വലിയ ബോധവത്കരണ പ്രഭാഷണം നടത്തിയതിന് ബഹ്‌റൈന് ഗിന്നസ് വേൾഡ് റെക്കോഡ്. നവംബർ 14ന് ലോക ഡയബറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ 1,577 പേർ പങ്കെടുത്തു.
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു പ്രഭാഷണം. പ്രാദേശിക ആഗോളതലത്തിലുള്ള പ്രമേഹരോഗികളുടെ എണ്ണം, ചെറുപ്രായത്തിൽ രോഗികൾ ആക്കുന്നവർ, രോഗത്തിന്റെ വ്യാപനം എന്നിവ പ്രഭാഷണത്തിൽ പ്രമേയമായി. ആയിരത്തോളം സ്കൂൾ വിദ്യാർത്ഥികൾ സംബന്ധിച്ച സെമിനാറിൽ ആരോഗ്യമന്ത്രി ഫെയ്ഖ ബിൻത് സഈദ് അൽ സലഹും പങ്കെടുത്തു.


