കു­ഞ്ഞി­നെ­യും അമ്മയേ­യും കാ­റിൽ‍ കെ­ട്ടി­വലി­ച്ച സംഭവം : പോ­ലീ­സു­കാ­രന് സസ്‌പെ­ൻ­ഷൻ


മുംബൈ :  നോ പാർ‍ക്കിംഗിൽ‍ കാർ‍ പാർ‍ക്ക് ചെയ്ത് കുഞ്ഞിനെ മുലയൂട്ടിയിരുന്ന യുവതിയെയടക്കം കാർ‍ കെട്ടിവലിച്ചുകൊണ്ടുപോയ നടപടിയിൽ‍ പൊലീസുകാരനു സസ്‌പെന്‍ഷന്‍. ‍

ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിൾ‍ ശശാങ്ക് റാണെയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പൊലീസുകാർ‍  അമ്മയോടും കുഞ്ഞിനോടും സ്വീകരിച്ച സമീപനം വലിയ വിവാദങ്ങൾ‍ക്ക് കാരണമായിരുന്നു.  എസ് വി റോഡിൽ‍ പാർ‍ക്കുചെയ്ത കാറിൽ‍ ഇരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. തുടർ‍ന്ന് നോ പാർ‍ക്കിംഗ് സ്ഥലമാണ് ഇതെന്നുപറഞ്ഞ് വാഹനം വലിച്ചുകൊണ്ടുപോവുകയായിരുന്നു. 

പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ‍ സോഷ്യൽ‍ മീഡിയയിലും പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർ‍ട്ടികൾ‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed