ടി​​­​​ക്ക​റ്റി​​­​​ല്ലാ​​­​​ത്ത​ യാ­ത്ര : പി­ഴയി­നത്തിൽ റെ​​­​​യി​​­​​ൽ​­വേയ്­ക്ക് ലഭി­ച്ചത് 100 കോ​​­​​ടി­


മുംബൈ : ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് സെൻട്രൽ റെയിൽവേ ആറു മാസത്തിനിടെ പിഴയായി ഈടാക്കിയത് 100 കോടി. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളാണ് ഇത്. റെയിൽവേ കൊമേഴ്സ്യൽ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. ഇക്കാലയളവിൽ 19.82 ലക്ഷം കേസുകളാണ് ടിക്കറ്റെടുക്കാത്തതിന്‍റെയും ലഗേജിന് പണമടയ്ക്കാത്തതിന്‍റെയും പേരിൽ റെയിൽവേ പിടികൂടിയത്. മുൻവർഷത്തിലെ സമാന കാലയളവിൽ ഇത് 16.37 ലക്ഷം കേസുകളായിരുന്നു. ഇത്തരത്തിൽ കേസുകളുടെ എണ്ണത്തിൽ 21.08 ശതമാനം വർദ്ധനവുണ്ടായെന്നു സെൻട്രൽ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. 

ഈ വർഷം പിഴത്തുക 100 കോടി കവിഞ്ഞപ്പോൾ മുൻ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇത് 80 കോടി രൂപയായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed