ഇലോൺ മസ്കിന്റെ സ്പേസ് എക്സിനെയും മറികടന്നു; 10,730 കോടി ഡോളറുമായി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ സ്വന്തമാക്കി ആന്ത്രോപിക്


ഷീബ വിജയൻ


ന്യൂഡൽഹി: ഐപിഒയിലൂടെ 10,730 കോടി ഡോളർ സമാഹരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് ലോക റെക്കോർഡ് നേടി. സ്പേസ് എക്സിന്റെ 8,600 കോടി ഡോളറിന്റെ റെക്കോർഡാണ് ക്ലൗഡ് ചാറ്റ്ബോട്ട് നിർമാതാക്കളായ ആന്ത്രോപിക് മറികടന്നത്. പ്രതീക്ഷിച്ച 70-78 ഡോളറിന് പകരം 83 ഡോളർ നിരക്കിലാണ് ഓഹരി വില നിശ്ചയിച്ചത്. 98 കോടി ഓഹരികളാണ് വിപണിയിലെത്തിയത്; ഇതിൽ 95 കോടി കമ്പനി നേരിട്ടും 2.3 കോടി നിലവിലുള്ള ഓഹരിയുടമകളും വിറ്റഴിച്ചു.

ഇന്ത്യ റീട്ടെയിൽ ഓഫറിങ്ങിന്റെ ഭാഗമല്ലാത്തതിനാൽ സാധാരണ നിക്ഷേപകർക്ക് നേരിട്ട് ഐപിഒയിൽ അപേക്ഷിക്കാനാകില്ല. എന്നാൽ നാസ്ഡാക്കിൽ വ്യാപാരം തുടങ്ങിയാൽ, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം വഴി അന്താരാഷ്ട്ര നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ മുഖേന ഇന്ത്യക്കാർക്ക് ഓഹരികൾ വാങ്ങാം.

article-image

adsadsdsdsa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed