ഗെയിമിംഗ് ലോകത്ത് ഉത്സവമേളം; ജിടിഎ 6 ഇന്ത്യയിൽ പുറത്തിറങ്ങി, നിർമാണത്തിൽ നിർണായക പങ്കുവഹിച്ച് ബെംഗളൂരു ടീം


ഷീബ വിജയൻ


ന്യൂഡൽഹി: ഗെയിമിംഗ് പ്രേമികളുടെ 13 വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റോക്ക്സ്റ്റാർ ഗെയിംസിന്റെ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (ജിടിഎ 6) ഇന്ത്യയിൽ പുറത്തിറങ്ങി. ദശലക്ഷക്കണക്കിന് ആരാധകർക്ക് വെറുമൊരു വീഡിയോ ഗെയിം ലോഞ്ച് എന്നതിലുപരി വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ് ജിടിഎ 6-ന്റെ വരവ്. ന്യൂസിലൻഡിലായിരുന്നു ഗെയിം ആദ്യമായി ലഭ്യമായി തുടങ്ങിയത്. കളിക്കാരെ വീണ്ടും പ്രശസ്തമായ വൈസ് സിറ്റിയിലേക്കും സാങ്കൽപ്പിക സംസ്ഥാനമായ ലിയോണിഡയുടെ മറ്റ് ഭാഗങ്ങളിലേക്കുമാണ് ജിടിഎ 6 കൂട്ടിക്കൊണ്ടുപോകുന്നത്. ജേസൺ ഡുവൽ, ലൂസിയ കാമിനോസ് എന്നീ പ്രധാന കഥാപാത്രങ്ങൾ കുറ്റകൃത്യങ്ങളുടെ ലോകത്ത് അകപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഗെയിമിന്റെ ഇതിവൃത്തം.

ഗെയിമിന്റെ നിർമാണത്തിൽ ഇന്ത്യയ്ക്കും അഭിമാനകരമായ പങ്കാളിത്തമുണ്ട്. റോക്ക്സ്റ്റാർ ഗെയിംസിന്റെ ബെംഗളൂരു വൈറ്റ്ഫീൽഡ് സ്റ്റുഡിയോയിലെ 1,600-ലധികം (ഏകദേശം 1,615) ഡെവലപ്പർമാരാണ് ജിടിഎ 6-ന്റെ പിന്നിൽ പ്രവർത്തിച്ചത്. ഗെയിമിലെ ഓപ്പൺ വേൾഡ് പരിസരങ്ങൾ, വൈസ് ബീച്ച് ഉൾപ്പെടെയുള്ള പ്രധാന ലൊക്കേഷനുകൾ, മറ്റ് ഗ്രാഫിക്സ് ഘടകങ്ങൾ എന്നിവയുടെ നിർമാണത്തിൽ ബെംഗളൂരു ടീം നിർണായക പങ്കുവഹിച്ചു.

article-image

dfsddsaads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed