ഓയിൽ പൈ­പ്പ് ലൈൻ സ്‌ഫോ­ടനത്തിന് പി­ന്നിൽ ഇറാ­നെ­ന്ന് മന്ത്രി­


മനാമ : വെള്ളിയാഴ്ച രാത്രി ബുർഹി ഗ്രാമത്തിനടുത്ത് വൻ അഗ്നിബാധയ്ക്ക് കരണമാക്കിയ ഓയിൽ പൈപ്പ് ലൈൻ സ്‌ഫോടനത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഭീകരരാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. രാജ്യ സുരക്ഷയെ അട്ടിമറിക്കാൻ തീവ്രവാദികൾ നടത്തിയ പരിശ്രമമാണ് ഇതിന് പിന്നിലെന്നാണ് പരിശോധന സംഘം ശേഖരിച്ച തെളിവുകളിൽനിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് മീഡിയ സെന്റർ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ സഹായത്തോടെ ഭീകരർ നടത്തിയ ആക്രമണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെ തകർക്കാൻ ഭീകരർ നടത്തിയ ശ്രമമാണ് ആക്രമണമെന്ന് അന്വേഷണത്തിനിടയിൽ ശേഖരിച്ച തെളിവുകൾ വ്യക്തമാക്കുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും അവരെ നീതിക്ക് മുന്നിൽ നിർത്താനും കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. നോർത്തേൺ ഗവർണറേറ്റിലെ സൂഖ് വഖീഫ് ഏരിയയുടെയും ഹമദ് ടൗണിന്റെയും എതിരെയുള്ള ബൂരി ഗ്രാമത്തിന്റെ തെക്ക് ഭാഗത്തായാണ് ഓയിൽ പൈപ്പ് ലൈൻ സ്‌ഫോടനം നടന്നത്. ഏതാനും മണിക്കൂറോളം കത്തിയ തീയിൽ അടുത്തുള്ള വീടുകളും വാഹങ്ങളും നശിച്ചു. 

അതേസമയം, ഗ്രാമവാസികൾക്ക് ആർക്കും പരിക്കില്ല. പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി മന്ത്രി സംഭവസ്ഥലം സന്ദർശിച്ചു. ജനറൽ പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ താരിഖ് അൽ ഹസൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed