മോഡിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടും : പക്ഷെ അനാദരിക്കില്ലെന്ന്- രാഹുൽ
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടും. പക്ഷെ അദ്ദേഹം വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലർത്തില്ലെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്തിലെ ബനസ്കന്ദയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. മുൻ പ്രധാനമന്ത്രിയോട് തികച്ചും അനാദരവോടെയാണ് പ്രധാനമന്ത്രി പദത്തിൽ എത്തുന്നതിനുമുന്പ് മോഡി പെരുമാറിയിരുന്നതെന്ന് ആരോപിച്ച രാഹുൽ തങ്ങൾ അങ്ങനെയല്ലെന്നും അതുതന്നെയാണ് കോൺഗ്രസ്സും ബി.ജെ.പിയും തമ്മിലുളള പ്രധാന വ്യത്യാസമെന്നും പറഞ്ഞു.
മോഡിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ ബി.ജെ.പിക്ക് അതൃപ്തിയുണ്ട്. മോഡി തങ്ങളെക്കുറിച്ച് എന്തുപറഞ്ഞാലും പ്രശ്മില്ല. ഞങ്ങളുടെ വിമർശങ്ങൾ ഒരിക്കലും ഒരു പരിധിക്കപ്പുറം പോവില്ലെന്നും രാഹുൽ പറഞ്ഞു. കാരണം സത്യങ്ങൾ മാത്രമാണ് ഞങ്ങൾ പറയുന്നത്. മോഡിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയോട് ഒരിക്കലും ബഹുമാനക്കുറവ് കാണിക്കില്ല. രാഹുൽ വ്യക്തമാക്കി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ രാഹുൽ നടത്തുന്ന ത്രിദിന നവസർജൻ യാത്ര നാളെയാണ് അവസാനിക്കുന്നത്.


