വിമാനത്തിൽ യാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ : എയർ ഇന്ത്യ വിമാനത്തിൽ ഹൃദയാഘാതം മൂലം യാത്രക്കാരി മരിച്ചു. തമിഴ്നാട് നാഗപട്ടണം തിരുമംഗലം സ്വദേശി റഹ്്മത് ഗാനിയാണ് (70) സിംഗപ്പൂരിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സഹയാത്രികരായ ബന്ധുക്കൾ ഇവരെ വിളിച്ചു. എന്നാൽ സീറ്റിൽ തളർന്നുകിടക്കുകയായിരുന്നു. ഉടൻതന്നെ ഡോക്ടർമാരുടെ സംഘം വയോധികയെ പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഡോക്ടർമാർ അറിയിച്ചു.


