ഗൗ​​​​­​​​​രി­ ല​ങ്കേ​ഷ് വ​ധം : അ​ന്വേ​​​​­​​​​ഷ​ണം അ​വ​സാ​​​​­​​​​ന​ഘ​ട്ട​ത്തി​​​​­​​​​ലെ​​​​­​​​​ന്ന് കർ­ണാ­ടക ​ആഭ്യ​ന്ത​ര​മ​ന്ത്രി­


ബംഗളൂരു : മുതിർന്ന മാധ്യമപ്രവർത്ത ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ടി. രാമലിംഗ റെഡ്ഡി വ്യക്തമാക്കി. കേസിൽ സംശയാസ്പദമായി അറസ്റ്റ് ചെയ്ത രണ്ട് പേർക്കെതിരെ ശക്തമായ തെളിവുകൾ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും കൊലപാതകത്തിൽ പങ്കുള്ള എല്ലാവരുടെയും പേരുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ വെളിപ്പെടുത്തുമെന്നും മന്ത്രി ബംഗളൂരുവിൽ മാധ്യമങ്ങളോടു പറഞ്ഞു.

സാമാന രീതിയിൽ കൊല ചെയ്യപ്പെട്ട ധബോൽക്കറുടെയും പൻസാരെയുടെയും കൊലപാതകങ്ങളിൽ തുന്പുണ്ടാക്കാൻ മഹാരാഷ്ട്രയിലെ പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് കഴിയാത്തിടത്താണ് ഗൗരി ലങ്കേഷ് വധക്കേസ് നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സപ്തംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരുവിലെ വീടിന് മുന്നിലാണ് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ഗൗരി മരിച്ചത്. ഗൗരി ലങ്കേഷിന്‍റെ വീടിന് സമീപത്തെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും കണക്കിലെടുത്ത് 40 ദിവസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed