ശശി­കലയു­ടെ­ സ്ഥാ­പനത്തി­ലെ­ റെ­യ്ഡ് : കോ­ടി­കൾ പി­ടി­ച്ചെ­ടു­ത്തു­


ചെന്നൈ : അണ്ണാ ഡി.എം.കെയിലെ വിമതപക്ഷമായ വി.കെ ശശികലയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് കോടികൾ. മൂന്ന് ദിവസമായി ശശികല പക്ഷത്തിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിവരികയായിരുന്നു. തമിഴ്നാട്, പുതുച്ചേരി, കർണാടക, ഡൽഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. 

ഇതിൽ ശശികലയുടെ സഹോദരന്‍റെ സ്ഥാപനങ്ങളിൽ നിന്ന്  അഞ്ച് കോടി രൂപയും എട്ട് കിലോ സ്വർണവും കോടികൾ വിലവരുന്ന വജ്രാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. 1200 കോടി രൂപയുടെ അനധികൃത നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed