ഡ​ൽ​­ഹി­യിൽ ഒ​റ്റ​യ​ക്ക -​ഇ​ര​ട്ട​യ​ക്ക ഗ​താ​​​​­​​​​ഗ​ത​നി​​​​­​​​​യ​ന്ത്ര​ണം ന​ട​പ്പാ​​​​­​​​​ക്കി​​​​­​​​​ല്ല


ന്യൂഡൽഹി : വിഷപ്പുക ശ്വാസം മുട്ടിക്കുന്ന ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ  വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന് സർക്കാർ. ഒറ്റയക്ക −ഇരട്ടയക്ക വാഹനനിയന്ത്രണത്തിൽനിന്ന് ഒരു വാഹനങ്ങളെയും ഒഴിവാക്കാനാവില്ലെന്ന ഹരിത ട്രൈബ്യൂണലിന്റെ കടുംപിടുത്തത്തെത്തുടർന്നാണ് നടപടിയെന്ന് ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് അറിയിച്ചു. 

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഇക്കാരണ ത്താൽ തന്നെ സ്ത്രീകളുടെ വാഹനങ്ങൾക്ക് നിയന്ത്രണം സാധിക്കില്ലെന്നുമാണ് ഡൽഹി സർക്കാരിന്റെ വാദം. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തണമെന്ന ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശത്തിൽ തിങ്കളാഴ്ച അപ്പീൽ സമർപ്പിക്കുമെന്നും കൈലാഷ് ഗെലോട്ട് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ പരിഹാര മാർഗ്ഗമായി വാഹന നിയന്ത്രണം ഏർപ്പെടുത്തിയ കേജരിവാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരിഹാരത്തിനായി നൂറ് കണക്കിന് മാർഗ്ഗങ്ങൾ വേറെ നിലവിലുള്ളപ്പോൾ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം മാത്രം ഏർപ്പെടുത്തിയതെന്തിനാണെന്നാണ് ഹരിത ട്രൈബ്യൂണൽ ചോദിച്ചത്. നിബന്ധനകൾക്ക് വിധേയമായി ഈ മാസം 13 മുതൽ 17 വരെ പദ്ധതി നടപ്പാക്കാൻ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed