കു­ൽ‍­ഭൂ­ഷൺ ജാ­ദവി­നെ­ കാ­ണാൻ ഭാ­ര്യക്ക് അനു­മതി­


ന്യൂഡൽഹി : പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽ‍ഭൂഷൺ ജാദവിനെ കാണാൻ ഭാര്യയ്ക്ക് പാക് സർ‍ക്കാർ‍ അനുമതി നൽ‍കി. മാനുഷിക പരിഗണയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാനിൽ‍ സൗകര്യങ്ങൾ‍ ഏർ‍പ്പെടുത്തുമെന്നും മന്ത്രാലയം പ്രസ്ഥാവനയിൽ‍ അറിയിച്ചു. ഇന്ത്യാ-പാക്ക് വിദേശകാര്യ വകുപ്പുകൾ‍ നടത്തിയ ചർ‍ച്ചയിൽ‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ച് ഒരു മാസം കഴിയുന്പോഴാണ് ഇത്തരത്തിൽ‍ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നത്.

ഇതാദ്യമായാണ് കുൽ‍ഭൂഷണിന്റെ കുടുംബത്തിൽ‍ നിന്നുള്ള ഒരാൾ‍ക്ക് അദ്ദേഹത്തെ സന്ദർ‍ശിക്കാൻ അനുമതി ലഭിക്കുന്നത്. നേരത്തെ ജാദവിന്റെ മാതാവ് മകനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാൻ പ്രതികരിച്ചിരുന്നില്ല. 

2016 മാർ‍ച്ച് മൂന്നിനാണ് പാകിസ്ഥാൻ കുൽ‍ഭൂഷൺ ജാദവിനെ അറസ്റ്റ് ചെയതത്. അനധികൃതമായി പാകിസ്ഥാനിൽ‍ എത്തി ചാരപ്രവർ‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ വർ‍ഷം ഏപ്രിലിൽ പാക് സൈനിക കോടതി വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുൽ‍ഭൂഷൺ പാക് സൈനിക മേധാവിക്ക് ദയാഹർ‍ജി നൽ‍കിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ ഉന്നത സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed