ഹി​­​മാ​­​ച​ലി​ൽ റി​­​ക്കോ​­​ർ​­ഡ് പോ​­​ളിം​​ഗ്


സിംല : ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ റിക്കോർഡ് പോളിംഗ്. 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.51 ശതമാനം പോളിംഗായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. സോളാൻ ജില്ലയിലെ ഡൂൺ, ബാഡി മണ്ധലങ്ങളിൽ 84 ശതമാനം പേരും വോട്ടുചെയ്തു. 

ജുബാൽ കോത്ഖായി മണ്ധലത്തിൽ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 68 മണ്ധലങ്ങളിലേക്ക് 337 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി വീർഭദ്ര സിംഗിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്സും മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്‍റെ നേതൃത്വത്തിൽ ബി.ജെ.പിയും നേർക്കു നേർ പോരാട്ടമാണ് നടത്തുന്നത്. 

ബി.ജെ.പിക്കും കോൺഗ്രസ്സിനും ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പിൽ ഡിസംബർ 18നാണ് ഫലം പ്രഖ്യാപനം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed