ആസിയാൻ ഉച്ചകോടി : മോഡി ഫിലിപ്പീൻസിലേക്ക്
ന്യൂഡൽഹി : ഇന്ത്യ- ആസിയാൻ, കിഴക്കൻ ഏഷ്യ ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിലേക്ക്. 14ന് നടക്കാനിരിക്കുന്ന ഇന്ത്യ − ആസിയാൻ, കിഴക്കൻ ഏഷ്യ ഉച്ചകോടികൾക്കായി 12നാണ് അദ്ദേഹം യാത്രതിരിക്കുക. കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഉച്ചകോടിയിൽ ഉഭയകക്ഷി വ്യാപാരം, നിക്ഷേപം മറ്റ് പ്രധാന വിഷയങ്ങൾ തുടങ്ങിയവ ചർച്ചയാകും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി വ്യാപാരമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി (കിഴക്കൻ രാജ്യങ്ങൾ) പ്രീതി സരൺ അറിയിച്ചു.


