പു​­​രി­ ജ​ഗ​നാ​ഥ് ക്ഷേ​­​ത്ര ഭണ്ധാ­രത്തിൽ അ​സാ​­​ധു​­​ നോ​­​ട്ടു​­​ക​ളു​­​ടെ­ വൻ നി­ക്ഷേ­പം


ഭുവനേശ്വർ : ഒഡീഷയിലെ പുരി ജഗനാഥ് ക്ഷേത്രത്തിൽ അസാധുനോട്ടുകളുടെ വൻ നിക്ഷേപം. നിരോധിക്കപ്പെട്ട 18 ലക്ഷം രൂപയുടെ നോട്ടുകളാണ് ക്ഷേത്രത്തിലെ ഭണ്ധാരപ്പെട്ടികളിൽ നിന്ന് കണ്ടെത്തിയത്. ഇത് എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്  അധികൃതർ. അസാധു നോട്ടുകൾ മാറിയെടുക്കാൻ റിസർവ്വ് ബാങ്ക് നിശ്ചയിച്ച 2016 ഡിസംബർ 31 കാലാവധിക്കുശേഷം ഭണ്ധാരപ്പെട്ടിയിൽ ലഭിച്ച നോട്ടുകളാണിവ. ഭണ്ധാരത്തിൽ ഇപ്പോഴും അസാധുനോട്ടുകൾ വീഴുന്നുണ്ട്. ഇവയും ക്ഷേത്രം അധികൃതർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 

നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പലതവണ റിസർവ്വ് ബാങ്കിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed