മൂ​­​ട​ൽ‌​­മ​​ഞ്ഞ് ശക്തം: പ​ഞ്ചാ​­​ബി​ൽ‌ 10 മരണം


ബഠിംഡ : മൂടൽ മഞ്ഞ് ശക്തമായതോടെ ഉ ണ്ടായ അപകടത്തിൽ പഞ്ചാബിൽ 10 പേർ മരിച്ചു. ഇവരിൽ ഒന്പത് പേർ വിദ്യാർത്ഥികളാണ്. പഞ്ചാബിലെ ബഠിംഡയിൽ‌ ഉണ്ടായ രണ്ട് അപകടങ്ങളാണ് ഒന്പതു വിദ്യാർത്ഥികളുൾപ്പെടെ 10 പേരുടെ മരണത്തിനു കാരണമായത്. 14 പേർക്ക് പരിക്കേറ്റു. മൂടൽമഞ്ഞുമൂലം കാഴ്ചതടസ്സമുണ്ടായതാണ് അപകട കാരണം. ബഠിംഡയിലെ കച്ചി ബുച്ചോ മേൽപ്പാലത്തിലായിരുന്നു അപകടം. ആദ്യ അപകടം മിനി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ചായിരുന്നു. 

ബഠിംഡയിൽനിന്നും രംപുരയിലേക്ക് പോകുകയായിരുന്ന മിനി ബസ്സ് സ്വകാര്യബസ്സിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ അദ്ധ്യാപകനായ മാൻദീപ് കൗർ (32) ആണ് മരിച്ചത്. എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിവേഗത്തിലെത്തിയ ട്രക്കിടിച്ചാണ് രജിന്ദ്ര കോളേജ്, ഡി.എ.വി കോളേജ്, സ്വകാര്യ ഐ.ഇ.എൽ.ടി.എസ് സ്ഥാപനം എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന 9 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed