നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം'
ശാരിക
ലഖ്‌നൗ: യുപിയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം' എന്ന് മാറ്റി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ നിർണായക പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാർച്ച് 28ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നൽകാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി യോഗി അറിയിച്ചു.
യുപിക്ക് ലഭിച്ച വലിയ സമ്മാനമാണ് നോയിഡ ജവാറിലെ വിമാനത്താവളമെന്നും ഇതിന് പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായാണ് പേരുമാറ്റമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജെവാർ' എന്നായിരിക്കും ഇതിന്റെ പുതിയ പേര്. സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നായും ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗി വ്യക്തമാക്കി.
ഡൽഹി എൻസിആർ മേഖലയിലെ വിമാനഗതാഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച ഈ വിമാനത്താവളത്തിൽ ജൂൺ 15ന് ലഖ്നൗവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനമാണ് ആദ്യമായി ഇറങ്ങിയത്.
gdgf

