സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്
ശാരിക
ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകയും ഇന്ത്യൻ വംശജയുമായ നവനീതം നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും സമാധാനശ്രമങ്ങളിലും നൽകിയ നിസീമമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ആഗോള പുരസ്കാരം. ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശങ്ങൾക്കായി ദീർഘകാലം പോരാടിയ പ്രമുഖ വ്യക്തിത്വമാണ് നവി പിള്ള. നിയമവിദഗ്ധയായ അവർ നിരവധി അന്താരാഷ്ട്ര ട്രിബ്യൂണലുകളിലും നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. രുവാണ്ടൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിന്റെ അധ്യക്ഷയായി പ്രവർത്തിച്ച അവർ, 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വെള്ളക്കാരിയല്ലാത്ത വനിതയെന്ന നിലയിലും നവി പിള്ള ശ്രദ്ധേയയാണ്. ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മ്യാന്മറിലെ റോഹിങ്ക്യൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ജഡ്ജിയായി നവി പിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്‌നാട് സ്വദേശിയായിരുന്നു.
കരാർ തൊഴിലാളിയായാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടിയ നവി പിള്ള, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എൽഎൽഎം ബിരുദവും 1988ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. അതേസമയം, ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം തനിക്ക് ലഭിച്ചില്ലെങ്കിൽ അത് സമ്മാന നിർണയ സമിതിക്ക് വലിയ നാണക്കേടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
േ്ിേ്ി

