കോന്നിയിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു


ഷീബ വിജയൻ

പത്തനംതിട്ട: കോന്നി അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊന്നപ്പാറ സ്വദേശി ഡെനീഷ് ഷിബു, പയ്യനാമൺ സ്വദേശി സെബിൻ ബിനോയ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും കോന്നി പി.എസ്.വി.പി.എം.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

സ്‌കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപമാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ സാധിച്ചു. മൃതദേഹങ്ങൾ തുടർനടപടികൾക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

article-image

ിേ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed