സമര വിജയത്തിന് പിന്നാലെ നയം വ്യക്തമാക്കി അഭിജീത് ദീപ്കെ


ഷീബ വിജയൻ

ന്യൂഡൽഹി: സമര വിജയത്തിനു പിന്നാലെ നന്ദി അറിയിച്ച് കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജീത് ദീപ്കെ രംഗത്തെത്തി. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ പൂർണ്ണതോതിൽ നടപ്പാക്കാൻ തങ്ങൾ ഒപ്പമുണ്ടാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും അഭിജീത് ഓർമ്മിപ്പിച്ചു.

ടൈഫോയ്ഡ് ബാധിതനായിരുന്നിട്ടും അതവഗണിച്ചാണ് അഭിജീത് കഴിഞ്ഞ ദിവസം സമരവേദിയിലേക്ക് എത്തിയത്. അതേസമയം സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ഡൽഹി പോലീസ്. പ്രോസിക്യൂഷൻ വിടുതൽ നടപടികളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവുണ്ടായാൽ ഉടൻതന്നെ തുടർ അന്വേഷണം നിർത്തിവെക്കും.

സമരത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തിനിടയിൽ സിവാനിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്ത് നിലവിൽ ജാഗ്രത തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി പ്രദേശത്ത് ഇന്റർനെറ്റ് നിയന്ത്രണം ഇന്നും തുടരും.

article-image

്ിുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed