മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാകും
ഷീബ വിജയൻ
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങൾ. ഫഡ്‌നാവിസിന്റെ അടിയന്തര ഡൽഹി സന്ദർശനമാണ് ഈ അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രി പദവിയിൽ നിയോഗിച്ചേക്കുമെന്ന ശിവസേന (യുടിബി) നേതാവിന്റെ പ്രതികരണവും അഭ്യൂഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്.
സോളാർപൂർ പണ്ഡർപൂരിലെ വിത്തൽ-രുക്മിണി ക്ഷേത്രത്തിൽ ആഷാദി ഏകാദശി പൂജകൾക്ക് എത്തിയതായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസും ഭാര്യ അമൃതയും. പ്രാർത്ഥനകളും മറ്റ് ഔദ്യോഗിക പരിപാടികളും പൂർത്തിയാക്കി ഫഡ്‌നാവിസും ഭാര്യയും ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ച സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വരാൻ സാധ്യത വളരെ കൂടുതലാണെന്ന് ശിവസേന (യുടിബി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൽ ഫഡ്‌നാവിസ് പ്രധാന പദവി വഹിക്കാൻ സാധ്യതയേറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം നേടിയ, അഭിഭാഷകനായ, വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിയിട്ടുള്ള നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. വളരെയേറെ പാണ്ഡിത്യമുള്ള ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന ഊഹാപോഹങ്ങൾ നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫഡ്‌നാവിസിന് ഡൽഹിയിൽ പ്രധാന ഉത്തരവാദിത്തം ഏൽപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
ഫഡ്‌നാവിസിന്റെ രാഷ്ട്രീയ മേലാളന്മാർ ഡൽഹിയിലാണ്. അവർ പറയുന്നത് അദ്ദേഹത്തിന് അനുസരിക്കാതിരിക്കാനാകില്ല. വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്ന ഭയം മൂലമാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു. വിദ്യാർത്ഥി പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും, ഉദ്ധവ്-രാജ് താക്കറെമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത റാലി ഞായറാഴ്ച മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.
ി്്ി്ിേ്ിേ

