കുതിരക്കച്ചവട ഭീതി: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎമാരെ തെലങ്കാനയിലേക്കും കർണാടകയിലേക്കും മാറ്റുന്നു


ഷീബ വിജയൻ

മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അട്ടിമറി ഒഴിവാക്കാൻ തങ്ങളുടെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ കോൺഗ്രസ് നടപടി തുടങ്ങി. രണ്ടു സ്ഥാനാർത്ഥികളെ സുഖമായി വിജയിപ്പിക്കാമെന്നിരിക്കെയാണ് ബിജെപി മൂന്നാം സ്ഥാനാർത്ഥിയെ നിർത്തി കളി തുടങ്ങിയത്. മീനാക്ഷി നടരാജനാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. വിജയിക്കാൻ നാല് എംഎൽഎമാരുടെ പിന്തുണ കൂടി ബിജെപിക്ക് അധികമായി വേണ്ടിവരും എന്നതിനാൽ കോൺഗ്രസ് ക്യാമ്പിൽ അട്ടിമറി നീക്കങ്ങൾ നടന്നേക്കുമെന്ന ഭയമാണ് എംഎൽഎമാരെ മാറ്റാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. അതേസമയം ജാർഖണ്ഡിലെ രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് കോൺഗ്രസിനോടുള്ള അതൃപ്തി പരിഹരിച്ചതായി കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ സഖ്യയോഗത്തിൽ നിന്ന് സോറൻ വിട്ടുനിന്നത് മുന്നണിയിൽ ചർച്ചയായിട്ടുണ്ട്.

article-image

asddfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed