ഹോർമുസ് അടച്ചിട്ടാലും ഭയപ്പെടാനില്ല: രാജ്യത്ത് 80 ദിവസത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി
ഷീബ വിജയൻ
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഇന്ത്യയുടെ ഇന്ധന സുരക്ഷയിൽ ആശങ്കവേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്ത് നിലവിൽ 76 മുതൽ 80 ദിവസത്തേക്ക് ആവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ തന്ത്രപ്രധാന ശേഖരം ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോർമുസ് കടലിടുക്ക് ഒരു മാസത്തേക്ക് അടച്ചിട്ടാൽ പോലും ഇന്ത്യയിലെ എണ്ണ വിതരണത്തെ അത് ബാധിക്കില്ല. പരമ്പരാഗത പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ റഷ്യ, അമേരിക്ക, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിച്ച് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
assaadsads

