സിദ്ധരാമയ്യ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്; ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകും


ഷീബ വിജയൻ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു. ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് ഹൈക്കമാൻഡിന്റെ ഈ തീരുമാനം. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഡി.കെ.ശിവകുമാറിനൊപ്പം മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ എന്നിവരും സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്രയും ഉൾപ്പെടെ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. രാജ്യസഭാ, കൗൺസിൽ തിരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും അടുത്ത മന്ത്രിസഭാ വികസനം.

article-image

dsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed