നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: അന്വേഷണം രണ്ടാനച്ഛന്റെ ബന്ധുക്കളിലേക്കും
ഷീബ വിജയൻ
തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ നെല്ലിക്കുന്നിൽ ഒന്നരവയസുകാരൻ അർഷാദ് മരിച്ച സംഭവത്തിൽ അന്വേഷണം രണ്ടാനച്ഛൻ അഷ്കറിന്റെ അമ്മയിലേക്കും സഹോദരിയിലേക്കും നീളുന്നു. കുഞ്ഞിന്റെ മരണത്തിൽ ഇവർക്കും വ്യക്തമായ പങ്കുണ്ടെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണത്തെ തുടർന്നാണ് നടപടി. കുഞ്ഞ് മരിച്ചതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന വാടകവീട് തൂത്തുവാരി വൃത്തിയാക്കുകയും ചില സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്ത ശേഷം ഇരുവരും ഇവിടെ നിന്നും പോയിരുന്നു. അഷ്കർ കുഞ്ഞിനെ മർദിച്ചിരുന്ന വിവരം ഇവർക്ക് നേരിട്ട് അറിയാമായിരുന്നുവെന്നും, അഷ്കറിന്റെ മുൻവിവാഹങ്ങളിലെ ക്രൂരതകൾക്കും ഇവർ കൂട്ടുനിന്നിരുന്നതായും ആക്ഷേപമുണ്ട്.
aswASDDSFDFS

