ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണം, നായകൻ മമ്മൂട്ടി: മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ
ഷീബ വിജയൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ വെളിപ്പെടുത്തി. 'നാദിർ ഷോ' എന്ന യൂട്യൂബ് പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ ആഗ്രഹം പങ്കുവെച്ചത്. 'ഉമ്മൻ ചാണ്ടി' എന്ന പേരിൽ തന്നെ ഒരുങ്ങേണ്ട ഈ ബയോപിക്കിൽ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ നടൻ മമ്മൂട്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പ്രഖ്യാപനം ഇതിനോടകം തന്നെ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
sadsadfsd

